ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്സിന്‍ നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) കൊവിഡ് വാക്‌സിനായ ‘കൊവാക്‌സിന്‍’ ആഗസ്റ്റ് 15 മുതല്‍ ജനങ്ങള്‍ക്ക് നല്‍കിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്‍. മാദ്ധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ സ്വാമിനാഥന്‍ ഇക്കാര്യം പറഞ്ഞത്. വാക്‌സിന്റെ കാര്യത്തില്‍ വേഗമെന്നത് പ്രാധാന്യമുള്ള കാര്യം തന്നെയാണെന്നും എന്നാല്‍ അതിനായി ശാസ്ത്രീയതയും നൈതികതയും അടിയറ വയ്ക്കാന്‍ പാടില്ലെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു.
ആഗസ്റ്റ് 15ന് തന്നെ കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങളുടെ ആവശ്യത്തിനായി പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ വാക്കുകളിലും തനിക്ക് ആശങ്കയുള്ളതായി ഡോ. സ്വാമിനാഥന്‍ വ്യക്തമാക്കി.
Post Your Comments