COVID 19Latest NewsNewsIndia

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി : വിജയിച്ചാല്‍ വിപണിയില്‍ ആദ്യം മരുന്ന് എത്തിയ്ക്കുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്ക് …. മരുന്നില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം

ഹൈദരാബാദ്: കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം. കൊറോണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ ‘കോവാക്സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. 375 പേരിലാണ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ജൂലൈ 15ന് തുടങ്ങിയ ക്ലിനിക്കല്‍ ട്രയല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ആശുപത്രികളില്‍ ആണ് നടക്കുന്നത്.

read also : കോവിഡ് വാക്‌സിന്‍ ആദ്യം വിപണിയില്‍ എത്തിക്കുക ഇന്ത്യ ; വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ മരുന്ന് കമ്പനി

സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഇതിനുപുറമേ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില്‍ മരുന്നായും കോവാക്സിന്‍ പരീക്ഷിക്കും. വാക്സിന്‍ സ്വീകരിച്ചവര്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ വാക്സിന്‍ പ്രയോജനപ്രദമാകുമോ എന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയില്ല.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയും എസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) എന്‍ഐവിയും (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) സംയുക്തമായാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button