ജയ്പുര്‍: രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. രാജസ്ഥാന് പോലീസിന്റെ പ്രത്യേകാന്വേഷണ സംഘമാണ് കേന്ദ്ര മന്ത്രിക്ക് നോട്ടീസയച്ചത്. കുതിരക്കച്ചവട ആരോപണത്തില്‍ ശെഖാവത്തിനെതിരെ രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് റിബല്‍ എംഎല്‍എമാര്‍ക്കു പണം വാഗ്ദാനം ചെയ്യുന്നതായുള്ള ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വോയ്സ് ക്ലിപ്പുകളിലെ ശബ്ദം തന്റേതല്ലെന്നാണ് ഷെഖാവത്തിന്റെ നിലപാട്. രാജസ്ഥാൻ സർക്കാർ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും ഏത് അന്വേഷണം നേരിടാനും താന്‍ തയാറാണ് എന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസില്‍ അറസ്റ്റിലായ വ്യവസായി സഞ്ജയ് ജെയിനിനെ എസ്ഒജിക്കു റിമാന്‍ഡില്‍ നല്‍കിയിരുന്നു. ഇയാള്‍ക്കു തങ്ങളുമായി ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണം ബിജെപി തള്ളിയിരുന്നു. ഷെഖാവത്ത് അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments