Latest NewsIndia

രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു

ഭൂമി കൈയേറിയെന്ന പരാമര്‍ശം ഉയര്‍ന്നതിനുപിന്നാലെ ജനക്കൂട്ടം പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

ജയ്പൂര്‍: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എത്തിയ ഹെഡ് കോണ്‍സ്റ്റബില്‍ അബ്ദുള്‍ ഗാനി (48) ആണ് കൊല്ലപ്പെട്ടത്. ഭൂമി കൈയേറിയെന്ന പരാമര്‍ശം ഉയര്‍ന്നതിനുപിന്നാലെ ജനക്കൂട്ടം പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരപരുക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.സംഭവം രാജസ്ഥാന്‍ പൊലീസ് വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button