സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണ് ബിനീഷ് കോടിയേരി. എന്നാല്‍ രാഷ്ട്രീയമല്ലായിരുന്നു ബിനീഷ് തിരഞ്ഞെടുത്ത മാര്‍ഗ്ഗം. സിനിമയാണ് ബിനീഷിന്റെ ജീവിതം. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ബിനീഷിന് സാധിച്ചിട്ടുണ്ട്. ഇതിനിടെ സ്വന്തം അച്ഛന്റെ ചിത്രം ബിനീഷ് ദേഹത്ത് പച്ച കുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്താണ് ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ബിനീഷ് മനസ് തുറക്കുകയാണ്.
ഒരാള്‍ക്ക് ജീവിതത്തില്‍ എന്താണ് ഇഷ്ടമുള്ളത്, പിന്തുടരുന്ന ജീവിത രീതിയുടെ അടയാളം എന്താണ് എന്നൊക്കെയായിരിക്കും പച്ച കുത്തുക. തന്നെ സംബന്ധിച്ചും ഈ ഇഷ്ടമാണ് പച്ച കുത്തുമ്ബോള്‍ നോക്കിയതെന്ന് ബിനീഷ് പറയുന്നു. അച്ഛന്റെ ചിത്രവും അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്.
ഉടുക്ക് എന്നത് കലയും അതില്‍ നിന്നും പുറത്ത് വരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം ചെയ്യുന്നതുമാണെന്ന് ബിനീഷ് പറഞ്ഞു. താന്‍ കമ്യൂണിസത്തിലാണ് വിശ്വസിക്കുന്നതെന്നും ലോകം കമ്യൂണിസത്തിലേക്കുള്ള യാത്രയിലാണെന്നും ബിനീഷ് പറയുന്നു.
ഇത്തരമൊരു ബോധ്യത്തിലേക്ക് തന്നെ നയിച്ചത് അച്ഛനാണ്. അതിനാലാണ് അച്ഛന്റെ ചിത്രം ടാറ്റു ചെയ്തെന്നും ബിനീഷ് പറഞ്ഞു. മാനവികത മുറുകെ പിടിച്ച് മുന്നോട്ടു പോകാനാുള്ള ആഹ്വാനം കൂടിയാണ് പച്ച കുത്തലിന്റെ പിന്നിലെ കാരണമെന്നും ബിനീഷ് പറഞ്ഞു.
ടാറ്റു കണ്ടപ്പോള്‍ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരിയായിരുന്നുവെന്ന് ബിനീഷ് പറയുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ എന്തെങ്കിലും കൂടുതലായി ചേര്‍ക്കപ്പെടുകയാണെങ്കില്‍ അതും പച്ചകുത്തിയേക്കാമെന്നും ബിനീഷ് പറയുന്നു.
Post Your Comments