COVID 19Latest NewsNewsInternational

ഒമാനില്‍ 1739 പേര്‍ക്ക് കൂടി കോവിഡ് 19

മസ്‌കറ്റ് : ഒമാനില്‍ 1739 പേര്‍ക്ക് കൂടി പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 68400 ആയി ഉയര്‍ന്നു. കൂടാതെ 8 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ 326 ആയി. പുതിയ കേസുകളില്‍ 1514 പേര്‍ ഒമാനികളും 225 പേര്‍ വിദേശികളുമാണ്.

അതേസമയം ഇന്ന് 1146 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 45150 ആയിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3957 കോവിഡ് പരിശോധനകളാണ് നടത്തിയത്. കൂടാതെ 75 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് -19 രോഗബാധിതരുടെ എണ്ണം 574 ആണ്, ഇതില്‍ 170 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button