ഇനി ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ്, പുതിയ പദ്ധതിയുമായി സ്‌പേസ് എക്‌സ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെ പുറത്തുവിട്ടു. സെക്കന്‍ഡില്‍ 1 ജിബി വേഗമുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ടെക് ലോകത്തെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ ഏത് ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. ജൂണ്‍ 25 ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴി 60 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചതോടെ ബഹിരാകാശത്ത് എത്തിയ മൊത്തം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ എണ്ണം 540 ആയി
സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ ബീറ്റാ പരിശോധന അവസരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നതിന്റെ റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു. ടെറസിനും കെട്ടിടങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ വൈറലാണ്. ഒരു സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments