മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ആറ് കോടിയായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്ന മോദി പലതവണ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ ആശയങ്ങള്‍ എല്ലാം തന്നെ മോദി ട്വിറ്ററിലൂടെയാണ് പങ്കുവെക്കാറുള്ളത്. പ്രധാനപ്പെട്ട വിവരങ്ങള്‍ ആളുകളുമായി പങ്കിടാന്‍ അദ്ദേഹം ട്വിറ്റര്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡില്‍ അദ്ദേഹം ജനങ്ങളുമായും മറ്റും അഭിസംബോധന ചെയ്യുന്നത് ട്വിറ്ററിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാറുമുണ്ട്.
2009 ജനുവരിയില്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ മോദി 2,354 അക്കൗണ്ടുകളെ പിന്തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 2019 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിക്ക് അഞ്ച് കോടി ഫോളോവേഴ്സ് ഉണ്ടായിരുന്നു. കൂടാതെ മോദിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 4.5 കോടിയിലധികം ഫോളോവേഴ്സ് ഉണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റര്‍ ഹാന്‍ഡിലിന് 3.7 കോടി ഫോളോവേഴ്സ് ഉണ്ട്.
2015 ഏപ്രിലില്‍ ട്വിറ്ററില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്സ് ഉണ്ട്. ട്വിറ്ററിലെ 267 അക്കൗണ്ടുകളെ രാഹുല്‍ പിന്തുടരുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററില്‍ 8.3 കോടിയിലധികം ഫോളോവേഴ്സ് ഉണ്ട്, അദ്ദേഹം 46 അക്കൗണ്ടുകള്‍ ആണ് പിന്തുടരുന്നത്.
Post Your Comments