Latest NewsKeralaNews

വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ മുജീബിനെ കുറിച്ച് പുറത്തുവരുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍

മുത്തേരി : മൊബൈല്‍ ഓഫാക്കും; പീഡനവും കവര്‍ച്ചയും കഴിഞ്ഞ് സുരക്ഷിത ഇടത്തെത്തുമ്പോള്‍ മാത്രം ഫോണ്‍ ഓണാക്കും. മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ മുജീബിനെ കുറിപ്പ് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറച്ചുവരുന്നത് . പീഡനവും കവര്‍ച്ചയും കഴിഞ്ഞ് സുരക്ഷിത ഇടത്തെത്തുമ്പോള്‍ മാത്രം ഫോണ്‍ ഓണാക്കും. എല്ലാം ചെയ്യുന്നത് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കും.

Read Also : വ്യാജരേഖ കേസിൽ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച്

കേസില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ ലഹരി വില്‍പനയിലും സജീവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമാന രീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ പ്രതിയായ മുജീബ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ പഴയ ശീലം തുടരുമെന്നു പൊലീസ് പറഞ്ഞു.

കവര്‍ച്ചയിലൂടെ ലഭിക്കുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുമുള്‍പ്പെടെ വാങ്ങാന്‍ പതിവ് ഇടപാടുകാരുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ആക്രമണത്തിനുശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. പൊലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ചു രണ്ട് ദിവസം വീട്ടില്‍ തങ്ങി. പിന്നീടു മലപ്പുറത്തേക്കു മുങ്ങി. പലയിടങ്ങളിലായി ഒളിച്ചുതാമസിച്ചു.

തനിക്കെതിരെ അന്വേഷണമില്ലെന്നു കരുതി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഓമശ്ശേരിയില്‍ വച്ച് പൊലീസ് പിടികൂടിയത്. കവര്‍ച്ച നടത്തുന്ന ഓട്ടോയിലാണു പലപ്പോഴും സഞ്ചാരം. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ വാഹനം ഉപേക്ഷിക്കുന്നതാണു രീതി. പൊലീസ് പിടിയിലാകാതിരിക്കാന്‍ കൃത്യമായ സുരക്ഷയോടെയാണു മുജീബിന്റെ നീക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button