
തിരുവനന്തപുരം: വ്യാജരേഖ കേസിൽ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് ജേക്കബിനെയാണ് ആദ്യം പ്രതിയാക്കിയിരുന്നത്. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചത്. സ്വപ്ന എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്. ഈ കേസിൽ രണ്ടു തവണ സ്വപ്നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആണ് സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read also: ലോകപ്രശംസ നേടിയ കേരള മോഡലിന് മങ്ങലേല്‍ക്കുന്നു: മുന്നൊരുക്കങ്ങളിലെ പാളിച്ചയോ?
തുടരന്വേഷണത്തിനായി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സ്വപ്‌ന ഒഴിവായി. പിന്നീടാണ് സ്വർണക്കടത്ത് കേസിൽ പെട്ടത്. എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിനു ശേഷം അവരുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക്, സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണു ശ്രമം.
Post Your Comments