KeralaLatest NewsNews

കോവിഡ് കാലത്തും വിഷമീനിന്റെ വരവ് കുറയുന്നില്ല: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഇടനിലക്കാര്‍ എത്തിക്കുന്നതായി റിപ്പോർട്ട്

കൊച്ചി: കോവിഡിന്റെ സമയത്തും രാസവസ്‌തുക്കൾ ചേർത്ത മീനിന്റെ വരവ് കുറയുന്നില്ല. കര്‍ണാടകയില്‍ നിന്നാണ് മീൻ എത്തുന്നത്. ഇത് പിന്നീട് ചെറിയ ചരക്ക് വാഹങ്ങളിലേക്ക് മാറ്റി വിവിധ ഇടങ്ങളിലെ വില്പനക്കാരില്‍ എത്തിക്കും. മാസങ്ങള്‍ വരെ പഴക്കമുള്ള മീനുകളാണ് ഇടനിലക്കാര്‍ കൊച്ചിയില്‍ എത്തിക്കുന്നത്.ചാളയും അയലയുമാണ് കൂടുതലായും എത്തുന്നതെന്നാണ് റിപ്പോർട്ട്. മാര്‍ക്കറ്റില്‍ പൊള്ളുന്ന വിലയാണെങ്കിലും ഒരു പെട്ടിക്ക് തുച്ഛമായ തുക മാത്രമാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. ഇതാണ് ഇരട്ടി വിലയ്ക്ക് വീടുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചിയിലെ വിവിധ മാര്‍ക്കറ്റുകള്‍ക്ക് സമീപം കര്‍ണാടക ലോറികളില്‍ നിന്ന് മീന്‍ പെട്ടികള്‍ ഇറക്കിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button