വാഷിംഗ്ടണ്‍ : ലോകം മുഴുവനും കോവിഡ് നിരക്ക് ഇരട്ടിയാകുന്നു . വാക്‌സിന്‍ കണ്ടുപിടിയ്ക്കാത്തതില്‍ എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ആശങ്കയിലാണ്. അതിനാല്‍ വാക്‌സിനേഷന്‍ നിര്‍മാണവും ടെസ്റ്റിംഗും അതിവേഗതയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ എല്ലാം ഉറ്റുനോക്കുന്നത് ഈ പരീക്ഷണത്തിലേയ്ക്കാണ്. കോവിഡ് 19 ബാധ തടയുവാനുള്ള വാക്‌സിനേഷന്‍ നിര്‍മ്മാണം അതിവേഗം പുരോഗമിയ്ക്കുന്നതായും സമീപ ഭാവിയില്‍തന്നെ ജനങ്ങളില്‍ എത്തിച്ചേരുമെന്നും ഫിലഡല്‍ഫിയ ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. തോമസ് ഫാര്‍ലെയുടെ പ്രസ്സ് ബ്രീഫിഗില്‍ പ്രതീക്ഷാജനകമായി പ്രസ്താവിച്ചു.
Read Also : ഇന്ത്യയ്ക്കും കേരളത്തിനും മുന്നറിയിപ്പ് : സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകള്‍ ഇരട്ടിയ്ക്കും
കോവിഡ് 19 മരണവും പകര്‍ച്ചവ്യാധിയും പരിപൂര്‍ണ്ണമായി തടയുവാനുള്ള വാക്‌സിനേഷന്‍ അമേരിയ്ക്കയില്‍ 8 റിസേര്‍ച്ച് സെന്ററുകളില്‍ മാസങ്ങളായി പരീക്ഷണാര്‍ഥം നടത്തുന്നതായും ഈ വര്‍ഷാന്ത്യത്തോടെയോ അടുത്തവര്‍ഷം ആദ്യമായോ ഭയചകിതരായ ലോകജനതയ്ക്ക് കൊടുക്കാമെന്നും ഉറപ്പായി ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ലേഖന പരമ്പരയില്‍ പരസ്യമായി പറഞ്ഞു.
പുതിയ വാക്‌സിന്‍മൂലം കോവിഡ് 19 രോഗാവസ്ഥയും മരണനിരക്കും പരിപൂര്‍ണ്ണമായി നീക്കംചെയ്യപ്പെടും എന്ന ഉറപ്പ് പരമ പ്രധാനമായി ജനങ്ങളില്‍ ഉണ്ടാകണം. കൊറോണവൈറസ് വാക്‌സിനേഷന്‍ ആരംഭിയ്ക്കുന്നതിന് മുന്‍പായി ജനങ്ങളെ പുതിയ വാക്‌സിനേഷനെ സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കി ബോധവത്ക്കരിക്കണം. വിവിധ രോഗാവസ്ഥയിലുള്ളവരിലും പ്രായാധിക്യം ഉള്ളവരിലും വാക്‌സിന്‍ എപ്രകാരം ഫലപ്പെടുമെന്ന് ഇപ്പോള്‍ അറിയുന്നില്ല. അടുത്തനാളില്‍ 2200 വ്യക്തികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 493 ആളുകള്‍ കൊറോണ വൈറസ് വാക്‌സിന്‍ എടുക്കുവാന്‍ വിസമ്മതിയ്ക്കുന്നതായി മെഡിക്കല്‍ പബ്ലിക്കേഷനില്‍നിന്നും വ്യക്തമാകുന്നു.
ഒരു വലിയ വിഭാഗം ജനങ്ങള്‍ വിപത്തുകള്‍ ഉണ്ടാകുമെന്ന ശങ്കയോടെ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ ശാരീരികസ്ഥിതി മെച്ചപ്പെട്ടതായി തോന്നിയതിനുശേഷമേ വാക്‌സിനേഷന്‍ സ്വീകരിക്കുകയുള്ളു.
ലോകജനതയ്ക്കാവശ്യമായ 60 ശതമാനത്തിലധികം വിവിധ വാക്‌സിന്‍ ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് കോവിഡ്-19 മഹാമാരിയെ തടയുവാനുള്ള വാക്‌സിനേഷന്‍ സകലവിധ പരീക്ഷണങ്ങള്‍ക്കുംശേഷം ലോകജനതയ്ക്ക് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ച് ഡയറക്ടര്‍ ബലറാം ഭാര്‍ഗവ പരസ്യപ്രസ്താവന നടത്തിയെങ്കിലും ശോചനീയമായി പിന്മാറി. 2021 തുടക്കത്തില്‍ മാത്രമേ സജ്ജമാവുകയുള്ളു എന്ന് ഖേദപുര്‍വ്വം വീണ്ടും മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉന്നതതല സമ്മേളനത്തിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജന്‍ണ്ടയിലെ മുഖ്യവിഷയം കൊറോണ വൈറസ് വാക്‌സിനേഷനാണ്
ആഗോളതലത്തില്‍ 100 ലധികം റിസേര്‍ച്ച് സെന്ററുകളില്‍ കൊറോണ വൈറസ് വാക്‌സിനേഷനുവേണ്ടി വിവിധ പരീക്ഷണങ്ങള്‍ ദ്രുദഗതിയില്‍ നടത്തുന്നു.
Post Your Comments