ബെംഗളൂരു: ഇന്ത്യയ്ക്കും കേരളത്തിനും മുന്നറിയിപ്പ് , സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകള്‍ ഇരട്ടിയ്ക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അദ്ധ്യക്ഷന്‍ കെ.ശ്രീനാഥ് റെഡി പറയുന്നു . നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യ മേഖലയ്ക്കുണ്ടെന്നും വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 25000 പേര്‍ മരണപ്പെടുകയും ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായിരിക്കും വൈറസ് വ്യാപനം രൂക്ഷമാവുകയെന്നും ശക്തമായ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് മാസത്തിനുളളില്‍ തന്നെ വൈറസ് വ്യാപനം രൂക്ഷമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
Post Your Comments