Latest NewsIndiaNews

യഥാര്‍ത്ഥ ജിഡിപിയിലെ ഇടിവ് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പുതിയ രീതിയിലാണ് ജിഡിപി കണക്കുകൂട്ടുന്നത്; വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ബിജെപി നുണകള്‍ സ്ഥാപനവത്കരിച്ചതായും ഇന്ത്യ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി പറയുന്നു. കോവിഡ് കണക്കുകള്‍, ജിഡിപി, ചൈനീസ് കടന്നുകയറ്റം എന്നീ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം

‘കോവിഡ് പരിശോധനകള്‍ നിയന്ത്രിക്കുകുയും മരണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി,  യഥാര്‍ത്ഥ ജിഡിപിയിലെ ഇടിവ് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ജിഡിപിയെ പുതിയ രീതിയിലാണ് കണക്കുകൂട്ടുന്നത്. ചൈനീസ് കടന്നുകയറ്റത്തില്‍ മാധ്യമങ്ങളെ ഭയപ്പെടുത്തി. ഈ മിഥ്യാധാരണ ഉടന്‍ തകരുകയും ഇന്ത്യ വലിയ നല്‍കേണ്ടി വരികയും ചെയ്യും’- രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിടുമ്പോള്‍ മരണസംഖ്യ ദുരൂഹമാണെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോവിഡ് കണക്കുകള്‍ ഇന്ത്യ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന വിദഗ്ദ്ധരുടെ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്.

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായി രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വംമൂലം ഇന്ത്യ വന്‍ വില നല്‍കേണ്ട അവസ്ഥയാണുള്ളതെന്നും ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിൽ മാധ്യമങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുത്തിയിരിക്കുകയാണെന്നാന്നും രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button