COVID 19Latest NewsKeralaNews

ജീവനക്കാരന് കോവിഡ് 19 : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു

ലക്‌നൗ • വനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു. ജീവനക്കാരനെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ജീവനക്കാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരന്റെ ആരോഗ്യനില തൃപ്തികരമാണ്.

1084 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ 45,363 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ 27,634 പേര്‍ രോഗമുക്തി നേടുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തു. നിലവില്‍ 16,445 പേര്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button