ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വിവേകശൂന്യത ഇന്ത്യയെ ദുര്‍ബലമാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ട്വിറ്ററിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഓരോ ചോദ്യത്തെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയ്ശങ്കറിന്റെ മറുപടി. ഇന്ത്യയുടെ വിദേശ നയങ്ങള്‍ തെറ്റാണെന്ന് പ്രസ്താവിച്ച രാഹുല്‍ ഗാന്ധിക്ക് ലോകരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിച്ചാണ് അദ്ദേഹം ഉത്തരം നല്‍കിയത്.
ലോകരാജ്യങ്ങളുമായി ഇന്ത്യക്ക് നിലവില്‍ ഉള്ളത് ശക്തമായ ബന്ധമാണ്. അമേരിക്ക, റഷ്യയുമായുള്ള നിരന്തര ഉച്ചകോടികള്‍ ഇതുനുള്ള മികച്ച തെളിവാണ്. രാഷ്ട്രീയപരമായി ചൈനയോട് തുല്യരീതിയിലുള്ള ഇടപെടലാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ശ്രീലങ്ക ചൈനയ്ക്കായി തുറമുഖം നല്‍കുന്നുവെന്ന പ്രസ്താവനയ്ക്ക് ഹംബന്തോട്ട തുറമുഖ കരാര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ജയ്ശങ്കറിന്റെ മറുപടി . ഹംബന്തോട്ട തുറമുഖ കരാര്‍ 2008 ലാണ് അവസാനിച്ചത്. ആ സമയത്ത് ആരാണ് അധികാരത്തില്‍ ഇരുന്നതെന്ന് മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമേ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതി സംബന്ധിച്ചും അദ്ദേഹം രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടുണ്ട്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നേപ്പാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന് പുറമേ അടിസ്ഥാന വികസന സൗകര്യ വികസനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സുരക്ഷയിലും വികസനത്തിലും ഇന്ത്യയുടെ ശക്തമായ പങ്കാളി ഭൂട്ടാനാണ്.
പുറത്തുപോയി തിരികെ എത്തി ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ ഭാഷയില്‍ മറുപടിയുമായി ജയ്ശങ്കര്‍ രംഗത്ത് എത്തിയത്.പാകിസ്താന്റെ കാര്യം പറഞ്ഞു കൊണ്ടാണ് അദ്ദേഹം മറുപടി അവസാനിപ്പിച്ചത്. ബലാക്കോട്ടിന് ശേഷം പാകിസ്താന് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാം. യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്റെയും നയതന്ത്രത്തിലുള്ള വ്യത്യാസവും പാകിസ്താന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments