Latest NewsKeralaNews

സ്വര്‍ണ കള്ളക്കടത്ത് കേസ് : എന്‍ഐഎയുടെ അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് : കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് പാലക്കാട് കേന്ദ്രീകരിച്ച് വന്‍ ഇടപാട്

കൊച്ചി : സ്വര്‍ണ കള്ളക്കടത്ത് കേസ്,എന്‍ഐഎയുടെ അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് . കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് പാലക്കാട് കേന്ദ്രീകരിച്ച് വന്‍ ഇടപാട്. അതേസമയം, മലപ്പുറത്തുകാരന്‍ അംജദ് അലി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് പാലക്കാട് റജിസ്‌ട്രേഷനിലുളള കാറാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. KL09AR 9669. മാനേജിങ് ഡയറക്ടര്‍, അവോറ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 39/744, നൂറണി, മൈത്രിനഗര്‍, പാലക്കാട്. ഇതാണ് മേല്‍വിലാസം.

Read Also :സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്

കമ്പനിക്കുവേണ്ടി വീട് വാടകയ്‌ക്കെടുത്ത് ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. കമ്പനി രൂപീകരണത്തില്‍ അംജദ് അലി മറ്റ് മൂന്നുപേരെക്കൂടി പങ്കാളികളാക്കിയിരുന്നു. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ വിവരം.

ബിസിനസ് പങ്കാളികള്‍ അറിയാതെ കമ്പനിയെ മറയാക്കിയും അലി സ്വര്‍ണകളളക്കടത്ത് നടത്തിയോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button