ബൊഗോറ്റ : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കൊലപാതകം, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ വെടിവെച്ചുവീഴ്ത്തി മാഫിയാ സംഘങ്ങള്‍. കൊളംബിയയിലാണ് മന:സാക്ഷിയ്ക്ക് നിരക്കാത്ത സംഭവങ്ങള്‍ അരങ്ങേറുന്നത്. മയക്കുമരുന്ന് മാഫിയ സംഘങ്ങളാണ് ( ഡ്രഗ് കാര്‍ട്ടലുകള്‍ ) നിഷ്‌ക്കരുണമായി കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കൊളംബിയയില്‍ രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുന്ന പ്രദേശങ്ങളിലാണ് തങ്ങളുടേതായ ക്വാറന്റൈന്‍ നിയമങ്ങളുമായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘങ്ങളുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേര്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ക്രൂരതകള്‍ അരങ്ങേറുന്നത്. നിലവില്‍ കൊളംബിയയില്‍ 182,140 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6,288 പേര്‍ മരിച്ചു.
Post Your Comments