ന്യൂഡല്‍ഹി: ചൈനയ്ക്ക് വേണ്ടി ഇന്ത്യയില്‍ രഹസ്യ പ്രവര്‍ത്തനം , കേന്ദ്രം കയ്യോടെ പിടികൂടി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈന ആസ്ഥാനമായുള്ള കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ചൈനീസ് കമ്പനികള്‍ വിദേശ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടുത്ത സുപ്രധാന നീക്കം..
2017 ജൂണില്‍ ചൈനയില്‍ പാസാക്കിയ പുതിയ രഹസ്യാന്വേഷണ നിയമം അനുസരിച്ചാണ് ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. വാവെയ്, ഇസഡ്.ടി.ഇ , ടിക് ടോക്ക് തുടങ്ങിയ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്ബനികളെ ചൈനയുടെ ദേശീയ രഹസ്യാന്വേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, സഹായം നല്‍കുക, സഹകരിക്കുക എന്നിവയ്ക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും ചൈനീസ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്
Post Your Comments