മഞ്ചേരി: ക്വാറൻറീൻ കാലാവധി പൂർത്തിയാക്കാതെ വീടുവിട്ടിറിങ്ങിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി നഗരസഭയിലെ 41ാം വാർഡായ പുളിയൻെതാടിയിലെ 24കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സമ്പർക്കം പുലർത്തിയ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. ജൂൺ 17നാണ് ഇയാൾ ദുബൈയിൽനിന്ന് നാട്ടിലെത്തിയത്. 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
യുവാവിന്റെ നിർബന്ധത്തിന് വഴങ്ങി തന്നെയാണ് സ്രവപരിശോധന നടത്തിയത്. ഏഴ് ദിവസത്തിന് ശേഷം ഫലം പോസിറ്റീവായി. ഇതിനിടയിൽ ഇയാൾ തൊട്ടടുത്ത വാർഡിലെ കല്യാണത്തിൽ പങ്കെടുക്കുകയും ബന്ധുവീടുകൾ സന്ദർശിക്കുകയും ചെയ്തു. സമ്പർക്കം പുലർത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
Post Your Comments