KeralaLatest News

ഉറക്കത്തിൽ മരിച്ച ബാല്യകാല സുഹൃത്തുക്കൾക്ക് അനുശോചന കുറിപ്പെഴുതി, തൊട്ടു പിന്നാലെ കുറപ്പിട്ടയാളും ഉറക്കത്തില്‍ മരിച്ചു

കോഴിക്കോട്: ബാല്യകാല സുഹൃത്തുക്കളായ രണ്ട് പേര്‍ ഉറക്കത്തിനിടയില്‍ മരിച്ച സംഭവം ഫേസ്‌ബുക്കില്‍ കുറിച്ചിട്ടതിനു പിന്നാലെ കുറിപ്പിട്ടയാളും ഉറക്കത്തില്‍ തന്നെ മരിച്ചു. പ്രശസ്ത ഇംഗ്ലിഷ് അദ്ധ്യാപകനും ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളിലെ സജീവസാന്നിധ്യവുമായിരുന്ന പി.ഐ.റെയ്‌നോള്‍ഡ് ഇട്ടൂപ്പാണ് (65) സുഹൃത്തുക്കളുടെ മരണത്തില്‍ അുശോചന കുറിപ്പ് ഇട്ടതിന് തൊട്ടു പിന്നാലെ ഉറക്കത്തില്‍ മരിച്ചത്.

എസ്‌ബിഐ മാനാഞ്ചിറ ബ്രാഞ്ചിലെ മുന്‍ ഉദ്യോഗസ്ഥനും റെയ്‌നോള്‍ഡിന്റെ സുഹൃത്തുമായ പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് ഉറക്കത്തില്‍ അന്തരിച്ചത്. തൊട്ടുപിറകെ ഇരുവരുടെയും സുഹൃത്തായ ചാലപ്പുറം സ്വദേശി ശങ്കര്‍ കോയമ്പത്തൂരില്‍ മരിച്ചു. ഭക്ഷണം കഴിച്ച്‌ ഉച്ചയുറക്കത്തിനായി പോയ ശങ്കര്‍ വൈകിട്ട് ആറരയായിട്ടും ഉണര്‍ന്നില്ല. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്.

ഇരുവരുടെയും വിയോഗവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് റെയ്‌നോള്‍ഡ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. തൊട്ടുപിന്നാലെ റെയ്‌നോള്‍ഡും ഉറക്കത്തിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് ലോകം വിട്ടുപോയി.ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ റെയ്‌നോള്‍ഡ് മാഷില്ലാത്ത സാഹിത്യ സാംസ്‌കാരിക പരിപാടികളില്ലായിരുന്നു.

2014ലാണ് ജിദ്ദയിലെ കിങ് സര്‍വകലാശാലയിലെ ഇംഗ്ലിഷ് അദ്ധ്യാപനജോലി മതിയാക്കി പ്രവാസജീവിതം അവസാനിപ്പിച്ച്‌ അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. അന്ന് ജിദ്ദയിലെ വിവിധ സംഘടനകളുംസുഹൃത്തുക്കളും നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സുഹൃത്തുക്കളുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സോഷ്യൽ മീഡിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button