COVID 19Latest NewsNewsInternational

ലോകമെമ്പാടുമുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 14 ദശലക്ഷം കവിഞ്ഞു

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 ആഗോളതലത്തില്‍ 14 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 14,058,095 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. മരണസംഖ്യയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 594,995 പേര്‍ രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 8,359,482 ആയി.

2019 ഡിസംബറില്‍ ചൈനയില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് ശേഷം 210 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വാക്‌സിന്‍ ലഭ്യമാകുന്നതിന് ഇനിയും ചിലപ്പോള്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുക്കാം. അതുവരെ കോവിഡിനെ പ്രതിരോധിക്കുക എന്നത് ഏതൊരു ഭരണകൂടത്തിനു മുന്നിലും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രതിസന്ധിയിലായിരിക്കുന്ന ജോലിയിലും സാമൂഹിക ജീവിതത്തിലും വിപുലമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ കഠിനമായ ബാധിത രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ കുറയ്ക്കുന്നതിനാല്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പലപ്പോളും ജനങ്ങള്‍ പട്ടിണിയിലാകും എന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ടുമാണ് പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത്. എന്നാല്‍ അവിടങ്ങളിലെല്ലാം മതിയായ സുരക്ഷയും സാമൂഹിക അകലവും ഇല്ലാത്തതിനാല്‍ കോവിഡ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. പലപ്പോളും കോവിഡിനെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. അതിനാല്‍ തന്നെ ലോക്ക്ഡൗണുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ അധികാരികളെ നയിക്കുന്നു. ഇത് വരും മാസങ്ങളിലും 2021 ലും ആവര്‍ത്തിച്ചുള്ള ഒരു മാതൃകയായിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ യുഎഇയുടെ ശക്തമായ തന്ത്രം മികച്ച ഫലങ്ങള്‍ കൈവരിക്കുന്നുണ്ട്. കാരണം ഈ അടുത്ത ആഴ്ചകളിലായി കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഈ ആഴ്ച രാജ്യത്ത് രണ്ട് ദിവസം മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ നാശത്തില്‍ നിന്ന് യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വെള്ളിയാഴ്ച കൂടികാഴ്ച നടത്തി. അതേസമയം ഒരു മില്യണ്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി, ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതില്‍ ഒന്നാമത് അമേരിക്കയും രണ്ടാമത് ബ്രസീലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button