തൃശൂര്‍ • നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ്, പുത്തൻച്ചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ, അന്നമനട ഗ്രാമപഞ്ചാത്തിലെ 17-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ്, ആളൂർ പഞ്ചായത്തിലെ 1-ാം വാർഡ്, മുരിയാട് പഞ്ചായത്തിലെ 10-ാം വാർഡ്, കുന്നംകുളം നഗരസഭയിലെ 15-ാം ഡിവിഷൻ, ഇരിങ്ങാലക്കുട നഗരസഭയിലെ 16, 19, 22, 24, 26, 28, 33, 35 എന്നീ ഡിവിഷനുകൾ കൂടി വെളളിയാഴ്ച (ജൂലൈ 17) കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു.
നിലവിലെ കണ്ടെയ്ൻമെന്റ് സോണുകളായ കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകൾ ഗുരുവായൂർ നഗരസഭയിലെ 35-ാം ഡിവിഷൻ അന്നമനട ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ, അരിമ്പൂർ ഗ്രാമപഞ്ചാത്തിലെ 5-ാം വാർഡ്, അതിരപ്പളളി ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 8, 9, 11, 12, 13, 14, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 4, 5 വേളൂക്കര ഗ്രാമപഞ്ചാത്തിലെ 5, 7, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്തിലെ 1-ാം വാർഡ് എന്നിവ കണ്ടെയ്ന്റമെന്റ് സോണുകളായി തുടരും.
Post Your Comments