Latest NewsCinemaNews

മമ്മൂട്ടിയുടെ നേരമ്പോക്കിന് കൂട്ടായി കുഞ്ഞുമറിയം,, പുതിയ വീട്ടില്‍ നിന്നുള്ള ചിത്രം വൈറലാവുന്നു..

അഭിനയം മാത്രമല്ല ക്യാമറയും ഫോട്ടോഗ്രഫിയും തനിക്ക് പാഷനാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു

ലോക്ക് ഡൗണായതോടെ താരങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് പല താരങ്ങളും ഇത്രയും ദിവസം വീടുകളില്‍ കഴിയുന്നത്. കുടുംബത്തിനൊപ്പം കഴിയുന്നതിനിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പലരും എത്താറുമുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെയും കൊച്ചുമകളായ മറിയം അമീറ സല്‍മാന്റേയും ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണിന് മുന്‍പായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിനയം മാത്രമല്ല ക്യാമറയും ഫോട്ടോഗ്രഫിയും തനിക്ക് പാഷനാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ചിത്രങ്ങള്‍ പകര്‍ത്താറുണ്ട് അദ്ദേഹം. മകന്റെ മകളുടെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ഫാന്‍സ് ഗ്രുപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ഫോട്ടോ പ്രചരിക്കുന്നത്. താടിയിലുള്ള ലുക്കിനെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുണ്ടും മടക്കിക്കുത്തി മൊബൈല്‍ ക്യാമറയില്‍ ഫോട്ടോയെടുക്കുകയാണ് മമ്മൂട്ടി. അഭിനയവുമായി മുന്നേറുന്നതിനിടയില്‍ ക്യാമറയിലും അദ്ദേഹം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. സഹതാരങ്ങള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കാറുണ്ട് അദ്ദേഹം. നയന്‍താരയുടെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.

ഗ്ലാസ് ഡോറിനരികില്‍ നിന്നുള്ള മറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി പകര്‍ത്തിയതാണ് ഈ ഫോട്ടോയെന്നാണ് ആരാധകര്‍ പറയുന്നത്. ഏന്തി വലിഞ്ഞ് ഡോര്‍ പിടിക്കുന്ന തിരക്കിലായതിനാല്‍ ഫോട്ടോ പകര്‍ത്തുന്നത് കുഞ്ഞുമറിയം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. മറിയത്തിന്റെ മുഖം കാണാത്ത തരത്തിലുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ലോക് ഡൗണായതോടെ എല്ലാവരും വീട്ടിലുള്ളതില്‍ കുഞ്ഞുമറിയവും സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button