മോഹന്‍ലാല്‍ എന്ന മഹാനടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’. സിനിമ തീയേറ്റുകളിലെത്തിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായെങ്കിലും അതിന്റെ ചിത്രീകരണ സമയത്ത് മോഹന്‍ലാലിനുണ്ടായ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.
‘ഈ ഷൂട്ടിംഗില്‍ ഉടനീളം മോഹന്‍ലാല്‍ വെജിറ്റേറിയനാണ്. അദ്ദേഹത്തിന്റെ കുറേ അനുഭവങ്ങള്‍ അന്ന് എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കല്ലെറിയുന്ന ഒരു സീനുണ്ട്. എന്നെ കല്ലെറിയരുതെന്ന് പറഞ്ഞ് കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന സീന്‍ കഴിഞ്ഞ് അദ്ദേഹം വൈകാരികമായി എന്നോട് പറഞ്ഞിരുന്നു വല്ലാത്തൊരു സ്പിരിച്വല്‍ ഫീല്‍ എന്നിലുണ്ടായെന്ന്. പുള്ളി ഹൈലി സ്പിരിച്വല്‍ ഫീലിലാണ് സേലത്തെ മുഴുവന്‍ ഭാഗവും എടുത്തത്’-സംവിധായകന്‍ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments