Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു; വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന്റെ യശസിനു തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണിത്. സംസ്ഥാന ഭരണകൂടത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്രമായി മാറിയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

ജനാധിപത്യ ഭരണക്രമത്തിന് അപമാനകരമായ കാര്യമാണിത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നത് വഴി അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയില്‍ എത്തിച്ചേരുകയാണ്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്തിയതുകൊണ്ട് എല്ലാം അവസാനിക്കുന്നുവെന്ന ധാരണ പൊതു സമൂഹത്തിനില്ല. എല്ലാ അവസാനിച്ചുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതെങ്കില്‍ അത് ജനങ്ങള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമല്ല. സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ ചീഫ് സെക്രട്ടറിയോ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കും. സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button