കുവൈത്തില്‍ 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 57,668 ആയി. കൂടാതെ മൂന്ന് പേര്‍ മരിച്ചതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി.
അതേസമയം കുവൈത്തില്‍ ഇന്ന് 648 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 47,545 പേരാണ് കോവിഡില്‍ മുക്തരായത്. നിലവില്‍ 9742 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 142 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രാജ്യത്ത് 4,341 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ചെയ്ത ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 449,525 ആയി എന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Post Your Comments