KeralaLatest NewsNews

പാലത്തായി പീഡന കേസ് : ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിന് എതിരെ ആഞ്ഞടിച്ച് എസ്ഡിപിഐ

തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ അധ്യാപകനായ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ എസ്ഡിപിഐ രംഗത്ത്. നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പത്മരാജന് സര്‍ക്കാര്‍-പോലിസ്- ബിജെപി ഒത്തുകളിയിലൂടെ ജാമ്യം ലഭിക്കാനിടയായത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഇന്നലെ വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നടത്തിയ മറുപടി തന്നെ പോലിസ് പ്രതികള്‍ക്ക് അനുകൂല സമീപനം സ്വീകരിച്ചു എന്നതിന്റെ സൂചനയുണ്ട്.

read also : പാലത്തായി പീഡന കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനു പിന്നില്‍ കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപ നിശാന്ത്

പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ബാലികയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ നടത്തിയ ആസൂത്രിതനീക്കം ലജ്ജാകരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും കേരളത്തെ ലോകത്തിനു മുന്നില്‍ അവഹേളിച്ചിരിക്കുകയാണ്.

സ്വന്തം വിദ്യാര്‍ഥിയെ പീഢിപ്പിച്ച നരാധമനെ സംരക്ഷിക്കാന്‍ നടത്തിയ ഹീനമായ ശ്രമത്തിന് സര്‍ക്കാരും സിപിഎമ്മും ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button