റിയാദ് : സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 4,574 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയര്‍ന്നു. 2,764 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,43,238 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു. ഇതില്‍ 2,206 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതേസമയം ഒരു ദിവസത്തിനിടെ 45 പേര്‍ കോവിഡ് മൂലം രാജ്യത്താകെ മരിച്ചു.ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. 24 മണിക്കൂറില്‍ 58,190 കോവിഡ് പരിശോധനകള്‍ നടന്നു. രാജ്യത്താകെ ഇതുവരെ 2,494,873 സ്രവസാമ്പിളുകള്‍ പരിശോധിച്ചു.
Post Your Comments