തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്ണംക്കടത്താന് ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിന്റെ കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഹ്യുണ്ടായ് ക്രെറ്റ കാര്‍ പൊലീസ് കസ്റ്റംസ് ഡിവിഷണല്‍ ഓഫീസില്‍ എത്തിച്ചു. സരിത്തിന്റെ അച്ഛന് സദനകുമാറിന്റെ പേരിലാണ് വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ജൂലൈ 5 ന് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണമടങ്ങിയ കാര്‍ഗോ അറ്റാഷെയുടെ പേരിലാണ് തിരുവനന്തപുരത്തെത്തിയത്. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്.
സ്വര്‍ണക്കടത്തില്‍ അറ്റാഷെക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്നും സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകന് കേസരി കൃഷ്ണന് നായര്‍ വെളിപ്പെടുത്തി. അറ്റാഷെയെ കൂടാതെ സന്ദീപ് നായര്‍ക്കും കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും വലിയൊരു കള്ളക്കടത്ത് സംഘത്തിന്റെ ഏറ്റവും താഴെയുള്ള കണ്ണികള്‍ മാത്രമാണ് സ്വപ്നയും സരിതെന്നും കേസരി കൃഷ്ണന് നായര്‍ വെളിപ്പെടുത്തുന്നു.
Post Your Comments