ന്യൂയോര്‍ക്ക്:അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ബില്‍ഗേറ്റ്സ്, എലോണ്‍ മസ്ക്, ജെഫ് ബെസോസ്, നിലവിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ആപ്പിൾ, ഊബർ അടക്കമുള്ള വൻകിട കമ്പനികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സിയായ ബീറ്റ്കോയിന് ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടു.
Read also: പിടിതരാതെ കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയാറ് ലക്ഷം പിന്നിട്ടു
“നിങ്ങള്‍ 1,000 ഡോളര്‍ അയക്കൂ ഞങ്ങള്‍ അത് 2,000 ഡോളറായി മടക്കി നല്‍കാം’ എന്നായിരുന്നു സന്ദേശം. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്ക്ക്കം അത് ഡിലീറ്റ് ആകുകയും ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിങ് നടന്നിട്ടുള്ളത്. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
We are aware of a security incident impacting accounts on Twitter. We are investigating and taking steps to fix it. We will update everyone shortly.
— Twitter Support (@TwitterSupport) July 15, 2020
Post Your Comments