COVID 19KeralaLatest NewsNews

‘ആരിൽ നിന്നും രോഗം പകരാം’ : ബോധവൽക്കരണവുമായി കേരള പോലീസ്

ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ട ക്യാംപയിനിൽ ബോധവൽക്കരണവുമായി കേരള പോലീസ്. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണമെന്ന് കേരള പോലീസ് ഒഫിഷ്യൽ പേജിലൂടെ വ്യക്തമാക്കി. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ ആരിൽ നിന്നും രോഗം പകരാം എന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ലെന്നും മുന്നറിയിപ്പ് നൽകുന്നു.

Read also: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ട ക്യാംപയിൻ.

രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ ആരിൽ നിന്നും രോഗം പകരാം എന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആരിൽ നിന്നും ആർക്കും രോഗം വന്നേക്കാം. അതിനാൽ ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തിൽ നിന്ന് മാസ്ക് ധരിച്ചും, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ വലിയ തോതിൽ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമ്മുടെ സംസ്ഥാനത്തു മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അതിനാൽ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button