ഇടുക്കി : സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ്സോണ് ആയി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
1. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് – 3, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി)
2. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് – 11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ)
3. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് – 1, 2, 3 വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട)
4. ഉപ്പുതറ ഗ്രാമപഞ്ചായത്ത് – 1, 6, 7 വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
5. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് – 2, 3 വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍)
6. കോടിക്കുളം ഗ്രാമപഞ്ചായത്ത് – 1, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം)
7. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് – 8-ാം വാര്‍ഡ് (ടീ കമ്പനി)
8. പീരുമേട് ഗ്രാമപഞ്ചായത്ത് – 13-ാം വാര്‍ഡ് (മേലഴുത)
9. സേനാപതി ഗ്രാമപഞ്ചായത്ത് – 9-ാം വാര്‍ഡ് (വെങ്കലപ്പാറ)
പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Post Your Comments