തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, റൂട്ട് മാപ്പ് പുറത്തുവിട്ട് കസ്റ്റംസ് . ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് എങ്ങിനെയന്നും അത് ആരൊക്കെ വഴിയാണെന്നും വിശദാംശങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ തിരുവനന്തപുരത്തുകാരന് സന്ദീപ് നായരും മലപ്പുറത്തുകാരന് കെ.ടി.റമീസുമാണ്. വിദേശത്തുനിന്ന് എത്തിച്ച് സ്വര്‍ണം സുരക്ഷിതമായി കടത്തിക്കൊടുക്കുന്നത് സ്വപ്നയും സരിത്തും ചേര്‍ന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ പണം കണ്ടെത്തുന്നത് മൂവാറ്റുപുഴക്കാരന് എ.എം. ജലാലും
Read Also : മന്ത്രി കെ.ടി.ജലീലിന് ഭയം : സ്വപ്ന സുരേഷിനെ വിളിച്ചതില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍
സാഹചര്യങ്ങള്‍ അനുകൂലമെന്ന് വരുമ്പോള്‍ ജലാലിനെ ബന്ധപ്പെട്ട് സന്ദീപും റമീസും നീക്കം തുടങ്ങും. ദുബായില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിനു പണം കണ്ടെത്തുന്നത് ജലാലാണ്. ഇതു പിന്നീട് സന്ദീപും റമീസും വഴി ഹവാല മാര്‍ഗത്തിലൂടെ യുഎഇയിലേക്ക് എത്തിക്കും. ഇവര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് അവിടെ സ്വര്‍ണം സംഘടിപ്പിക്കുന്നത് ഫൈസല്‍ ഫരീദ് ആണ്.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഈ സ്വര്‍ണം പിന്നീട് ഡിപ്ലോമാറ്റിക് ബാഗേജ് ആയും കാര്‍ഗോ വഴിയും ഫരീദ് നാട്ടിലേക്ക് അയക്കും. കോണ്‍സുലേറ്റ് ഉന്നതരുമായുള്ള ബന്ധം ദുരുപയോഗിച്ച് യാതൊരു പരിശോധനയും കൂടാതെ സ്വപ്നയും സരിത്തും ഈ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തു കടത്തുന്നു. തിരുവനന്തപുരം നഗരപരിധിയില്വച്ചുതന്നെ ഇത് സന്ദീപ് നായര്‍ ഏറ്റുവാങ്ങി, റമീസും ചേര്‍ന്ന് മുവാറ്റുപുഴയില്‍ ജലാലിന് കൈമാറുന്നു.
Post Your Comments