ഇടുക്കി • വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി സി.പി.ഐ നേതാവ്. മാങ്കുളത്ത് വനം ഡിവിഷന് സര്വേയ്ക്കെത്തിയവരെയാണ് സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
‘തന്നെ മാങ്കുളം ടൗണിൽ കെട്ടിയിട്ട് തല്ലും, പറയുന്നത് സിപിഐ ലോക്കൽ സെക്രട്ടറിയാ, താൻ ഓർത്തുവച്ചോ’– എന്നാണ് പ്രവീണ്‍ ഭീഷണിമുഴക്കുന്നത് വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതെ വച്ചിരിക്കുന്നത് മാങ്കുളം ടൗണിൽ വച്ച് കെട്ടിയിട്ട് തല്ലാനാണെന്നും പ്രവീണ്‍ പറയുന്നു.
ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.പൊലീസ് കേസ് എടുത്തെന്നാണ് വിവരം.
പ്രവീൺ ജോസ് ഇതിനു മുമ്പും വനുംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്.
Post Your Comments