കോവിഡ് പ്രതിസന്ധി മൂലം പ്രതിസന്ധിയിലായ സിനിമാ വ്യവസായം കരകയറണമെങ്കില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ‘അമ്മ’ ഈ വിഷയം ചര്‍ച്ച ചെയ്യുകയും പ്രതിസന്ധി ഘട്ടത്തില്‍ നിര്‍മ്മാതാക്കളോടൊപ്പം നില്‍ക്കണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ചിത്രീകരണം ആരംഭിച്ച സിനിമകളില്‍ താരങ്ങള്‍ അഭിനയിക്കുന്നത് വിലക്കാന്‍ സാധിക്കില്ല എന്നും ‘അമ്മ’ ജൂലൈ 11ന് അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. താരങ്ങളുടെ ശമ്ബളം കുറയ്ക്കുന്നതിനെക്കുറിച്ച് കത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങളില്ല. എന്നാല്‍, ‘ബന്ധപ്പെട്ട സംഘടനകള്‍ വേണ്ട നിയന്ത്രണങ്ങള്‍ ചര്‍ച്ചയിലൂടെ കൊണ്ട് വരട്ടെ’ എന്നും പറയുന്നുണ്ട്.
“കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ‘അമ്മ’യിലേക്ക് ഒരു കത്തു നല്‍കിയിരുന്നു. മലയാളസിനിമയിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും അവരോടൊപ്പം നിന്നിട്ടുള്ളവരാണ് ‘അമ്മ’യിലെ അംഗങ്ങള്‍. മലയാള സിനിമയുടെ തുടര്‍ന്നുള്ള യാത്രയിലും അതേ സഹകരണം ഉണ്ടാകണമെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുന്നു, അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ മാധ്യമവിചാരണകള്‍ ഒഴിവാക്കാനും അമ്മ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ലോക്ക്ഡൗണിനു ശേഷമുള്ള പുതിയ ചിത്രങ്ങളുടെ ചിത്രീകരണ സംബന്ധമായ വിഷയത്തില്‍ അംഗങ്ങളുടെ ജോലി തടസ്സപ്പെടുത്തുവാന്‍ കഴിയില്ലെന്നും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളില്‍ വിളിച്ചാല്‍ അഭിനയിക്കാമെന്നും മാത്രമേ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘അമ്മ’യ്ക്ക് അംഗങ്ങളോട് നിര്‍ദ്ദേശിക്കുവാന്‍ കഴിയുകയുള്ളൂ. ഇതു സംബന്ധമായ തുടര്‍തീരുമാനങ്ങളില്‍ അമ്മയ്ക്ക് യാതൊരു റോളും ഇല്ലെന്നുള്ളത് തീര്‍ത്തും വാസ്തവമായ അവസ്ഥയില്‍, ആ ഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സംഘടനകള്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ചര്‍ച്ചകളിലൂടെ കൊണ്ടുവരട്ടെയെന്നുമാണ് ‘അമ്മ’ ഇപ്പോള്‍ ആഗ്രഹിക്കുന്നത്,” കത്തില്‍ പറയുന്നു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ‘അമ്മ’ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടില്ല എന്നും അത് അഭിനേതാക്കള്‍ക്ക് തീരുമാനിക്കാം എന്നാണു ഇപ്പോളുള്ള നിലപാട് എന്ന് ‘അമ്മ’ എക്സിക്യൂട്ടിവ് ഭാരവാഹി ടിനി ടോം പറഞ്ഞു.
“അംഗങ്ങളില്‍ പലരും അവരുടെ താത്പര്യ പ്രകാരം ചില ശമ്ബളം കുറയ്ക്കുകയോ വാങ്ങാതിരിക്കുകയോ ഒക്കെ ചെയ്ത സാഹചര്യങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അതിലൊന്നും സംഘടന ഇടപെടാറില്ല. നിലവിലെ സാഹചര്യം, സാമ്ബത്തിക സമ്മര്‍ദ്ദം ഇവയൊക്കെ കണക്കിലെടുത്ത് ഇടപെടണം എന്ന് അംഗങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് ഇപ്പോള്‍ ‘അമ്മ’ ചെയ്തിട്ടുളളത്.”
Post Your Comments