ഒഡീഷ : കോവിഡ് പൊട്ടിപുറത്തോടെ മാസ്‌ക് എന്നത് ഏതൊരാളുടെ ജീവിതത്തിലെയും അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. ഇതോടെ ഡ്രെസ്സിനെന്ന പോലെ മാസ്‌കിലും പല ട്രെന്‍ഡുകളും മോഡലുകളും വിപണിയില്‍ സജീവമായിരിക്കുകയാണ്. ഇതിനിടെ പൂനെ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഒരു മാസ്‌ക് വാങ്ങിയത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിന് ശേഷം ഒഡീഷയിലെ ഒരു ബിസിനസുകാരനും മുംബൈയിലെ ഷവേരി ബസാറില്‍ നിന്ന് ഒരു സ്വര്‍ണ മാസ്‌ക് വാങ്ങിയിരുന്നു.
ഏകദേശം 10 ദിവസം മുമ്പ് പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് നിവാസിയായ ശങ്കര്‍ കുറാഡെ എന്ന ബിസിനസ്‌കാരനാണ് 3 ലക്ഷം രൂപ ചെലവഴിച്ച് സ്വര്‍ണ മാസ്‌ക് നിര്‍മിച്ചത്. ഇത് ഏവരെയും ഞെട്ടിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇതാ കട്ടക്കില്‍ നിന്നുള്ള ഒരു ബിസിനസുകാരന്‍ ആണ് ഏവരെയും വീണ്ടും ഞെട്ടിപ്പിച്ചിരിക്കുന്നത്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന എന്‍95 സ്വര്‍ണ മാസ്‌കാണ് കട്ടക്കിലെ കേശര്‍പൂര്‍ പ്രദേശത്ത് താമസിക്കുന്ന അലോക് മൊഹന്തി എന്ന ബിസിനസ്‌കാരന്‍ വാങ്ങിയിരിക്കുന്നത്. ഇത് കട്ടക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയായ മൊഹന്തി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണിച്ചു നല്‍കുകയും ചെയ്തു.
അടുത്തിടെ ഒരു ബിസിനസുകാരന്‍ സ്വര്‍ണ്ണ മാസ്‌ക് ധരിച്ച ടെലിവിഷനില്‍ ഞാന്‍ കണ്ടു. എനിക്ക് സ്വര്‍ണ്ണത്തോട് താല്‍പ്പര്യമുള്ളതിനാല്‍ മുംബൈ ആസ്ഥാനമായുള്ള ഒരു വ്യാപാരിയിലൂടെ ഞാന്‍ ഓര്‍ഡര്‍ നല്‍കി. ഇത് ഒരു എന്‍95 മാസ്‌കാണ്, അതില്‍ 90 മുതല്‍ 100 ഗ്രാം വരെ സ്വര്‍ണ്ണ ത്രെഡുകള്‍ ഉപയോഗിച്ചു. മാസ്‌കിന് ശ്വസിക്കാന്‍ ചെറിയ ദ്വാരങ്ങളുണ്ട്, അത് ധരിക്കാന്‍ സുഖകരമാണ്, മൊഹന്തി പറഞ്ഞു. ഇയാള്‍ക്ക് ധാരാളം സ്വര്‍ണ കൈ ചെയിനുകളും മോതിരങ്ങളും ഉണ്ട്. കൂടാതെ ഒരു സ്വര്‍ണ തൊപ്പിയും. സ്വര്‍ണത്തോടുള്ള തന്റെ ഭ്രമമാണ് ഇപ്പോള്‍ സ്വര്‍ണ മാസ്‌ക് വാങ്ങാനും പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments