KeralaLatest NewsNews

എറണാകുളത്ത് 57 പേര്‍ക്ക്  കോവിഡ്, ഇതില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍ 

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥീരീകരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. 481 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗംസ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്ന് 57 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്ന 6 പേരില്‍ 5 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും നിന്നും എത്തിയവരാണ്.

ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 528 ആയി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 183 പേരും അങ്കമാലി അഡല്ക്‌സില്‍ 246 പേരും, സിയാല്‍ എഫ് എല്‍. റ്റി. സി യില്‍ 90 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 7 പേരും ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

*വിദേശത്ത് /  ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍

ജൂണ്‍ 22 ന് ദുബായില്‍ നിന്നും കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി

ജൂണ്‍ 30 ന് ദുബായില്‍ നിന്നും കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി

ജൂലൈ 10 ന് ഡല്‍ഹിയില്‍ നിന്നും കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ഉത്തര്‍പ്രദേര് സ്വദേശി

ജൂലൈ 16 ന് സൗദിയില്‍ നിന്നും കൊച്ചി വിമാനത്തിലെത്തിയ  തൃക്കാക്കര സ്വദേശികളായ 16 , 48 വയസ്സുളള  കുടുംബാംഗങ്ങള്‍.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 വയസ്സുള്ള നാവികന്‍

*സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍*

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന്  25  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന്  15  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി

ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ    22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന  26 വയസ്സുള്ള  നിലവില്‍ കീഴ്മാട് താമസിക്കുന്ന  ഡോക്ടര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്

49 വയസ്സുള്ള കാലടി  സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.37 വയസ്സുള്ള നായരമ്പലം  സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.

68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.

29 വയസ്സുള്ള വെങ്ങോല സ്വദേശി.ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു

43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകന്‍

39 വയസ്സുള്ള  എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ  സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ്.

57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരു ന്നു.

മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച  ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും  രോഗം സ്ഥിരീകരിച്ചു

ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

* ഇന്ന് 7 പേര്‍ രോഗമുക്തി നേടി.

ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി,

ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂര്‍ സ്വദേശിയായ കുട്ടി,

ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി,

ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി,

ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി,

ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച  8 വയസ്സ് ഏലൂര്‍ സ്വദേശിയായ കുട്ടി,

ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂര്‍ സ്വദേശി

ഇന്ന് 1037 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  14788 ആണ്. ഇതില്‍ 12880 പേര്‍ വീടുകളിലും, 406 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1502 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 78 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 48, സ്വകാര്യ ആശുപത്രി- 30. അതേസമയം വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 40 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 5, പറവൂര്‍ താലൂക്ക് ആശുപത്രി- 2, അങ്കമാലി അഡ്‌ലക്‌സ്- 5, സ്വകാര്യ ആശുപത്രികള്‍ – 28

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  508  ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് –  111, അങ്കമാലി അഡ്‌ലക്‌സ്- 246, സിയാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ – 90, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1, സ്വകാര്യ ആശുപത്രികള്‍ – 58

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 577  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2373 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button