MollywoodKeralaLatest NewsCinemaNattuvarthaNewsIndiaBollywoodEntertainmentHollywoodKollywoodMovie GossipsNews StoryMovie Reviews

വൈറസ്’ ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും എന്‍.ഐ.എ നിരീക്ഷണത്തില്‍

മലയാളത്തിലെ പ്രമുഖ നടി നടൻമാർ ചിത്രത്തിൽ അഭിനയിച്ചിരുന്നു

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന്റെ ചലച്ചിച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും എന്‍ഐഎ അ ന്വേഷിക്കുന്നു. കൊച്ചി, ഫോര്‍ട്ട് കൊച്ചി സ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ
പ്രവർത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിർമ്മാണത്തിലും വിനിയോഗിച്ചതായി അന്വേഷണ ജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ ആഷിഖ് അബു തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത വൈറസ് എന്നചിത്രത്തിനു സാമ്പത്തികസഹായം ലഭിച്ചത് ഫൈസലില്‍നിന്നാണ് എന്ന സൂചന എന്‍.ഐ.എക്ക് ലഭിച്ചതായി ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേർന്ന് തുടങ്ങിയ ഓ.പി.എം. എന്ന നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടി നടൻമാർ ചിത്രത്തിൽ അഭിനയിച്ചിരുന്നു .ഇതിനു പണം ഇറക്കിയത് സംബന്ധിച്ചാണ് എൻ.ഐ എ.പരിശോധന.

2019 ഓഗസ്റ്റില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നു സത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ റിമ ആണ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഏഴു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് സ്വര്‍ണക്കടത്ത് മാഫിയ ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് റീമയെയും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് ഉണ്ട് .ആഷിഖ് അബുവിന് ഫൈസലുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തിയത്.ഹോട്ടലിൽ നടന്ന വിരുന്നിൽ ഫോർട്ട് കൊച്ചി ആസ്ഥനമായുള്ള ചലച്ചിത്ര അംഗങ്ങൾ എല്ലാം പങ്കെടുത്തിരുന്നു.ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം ചോദ്യം ചെയ്യൽ അടക്കം വിഷയങ്ങളിലേക്ക് എൻ.ഐ.എ കടക്കും.

shortlink

Post Your Comments


Back to top button