വാഷിംഗ്ടണ്‍ ഡിസി: ഹോങ്കോംഗിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോംഗിനെയും ഇനി പരിഗണിക്കുകയെന്ന് ട്രംപ് അറിയിച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഹോങ്കോംഗ് നിയന്ത്രണവിധേയമാക്കാന്‍ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്ന ബില്ലിലും ട്രംപ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ, സാന്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോംഗിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.
Post Your Comments