ന്യൂയോർക് : കൊറോണ വൈറസ് ലോകത്തെ കീഴ്പ്പെടുത്തിയതോടെ ഈ വർഷം 13.2 കോടി ജനങ്ങൾ കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ജനങ്ങൾക്ക് നിലവാരമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാൻ സർക്കാറുകൾ സർക്കാറുകൾ നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പിൽ പറയുന്നു.
കോവിഡ്മൂലം ആഫ്രിക്കയിൽ പകുതിയലധികം പേർക്ക് ജോലി നഷ്ടമായി. ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴിൽ നഷ്ടവും പട്ടിണിയും വർധിക്കുകയാണ്. സബ്സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉൽപന്നങ്ങൾക്ക് നികുതി ഒഴിവാക്കൽ, ദരിദ്രർക്ക് നേരിട്ട് പണം ലഭ്യമാക്കൽ എന്നീ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.
Post Your Comments