ഡല്‍ഹി: രാമന്‍ നേപ്പാളിയാണെന്നും യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള കെ പി ശര്‍മ്മ ഒലിയുടെ പ്രസ്താവനക്കെതിരെ പരിഹാസങ്ങളും പ്രതിഷേധവും ശക്തമാകുന്നു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നേപ്പാളിയായിരുന്നുവെന്നാകും ഒലിയുടെ അടുത്ത കണ്ടുപിടുത്തമെന്ന് ശിവസേന പരിഹസിച്ചു. ഭഗവാന്‍ ശ്രീരാമന്‍ സമസ്ത ലോകത്തിന്റേയും സ്വന്തമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ജന്മദേശമായ അയോധ്യ ഇന്ത്യയിലാണെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ വ്യക്തമാക്കി.
നേപ്പാള്‍ പ്രധാനമന്ത്രി ‘ഹിന്ദുവിരോധി’ ആണെന്നും ശിവസേന വ്യക്തമാക്കി.ഒലി ചൈനയുടെ കളിപ്പാവയായി മാറിയെന്നും ഇന്ത്യയുമായി നിലനിന്നിരുന്ന ചിരപുരാതനമായ മത- സാംസ്കാരിക ബന്ധങ്ങള്‍ ചൈനയ്ക്ക് അടിയറവ് വെക്കാനാണ് ഒലിയുടെ ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി.
ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു: ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
അതേസമയം ഒലിയുടെ വിവാദ പരാമര്‍ശത്തിനെതിരെ നേപ്പാളിലും പ്രതിഷേധം ശക്തമാകുകയാണ്. വിവാദ പരാമര്‍ശം ഒലി പിന്‍വലിക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
Post Your Comments