തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് അയയ്ക്കാനാണ് എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും മറ്റും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം എം ശിവശങ്കറിലേയ്ക്കും നീണ്ടത്.
ഇതേതുടര്‍ന്ന് ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എന്‍ഐഎ വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെയാണ് ഫോണ്‍ പിടിച്ചെടുത്തത്. അതേസമയം തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ പറഞ്ഞതു പ്രകാരമാണെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന സന്ദേശങ്ങള്‍ പുറത്ത് വന്നു .
സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് ചുമതലയുള്ള വകുപ്പിലെ സ്ഥാപനത്തില്‍ എന്‍ഐഎ റെയ്ഡ്
അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.
Post Your Comments