തിരുവനന്തപുരം: സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായി ഞാന്‍ കണക്കാക്കുന്നു. ഈ സാഹചര്യം ഉണ്ടാവാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടി വിടുന്നതിനു പകരം, അദ്ദേഹത്തിന്റേയും നമ്മുടേയും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പാര്‍ട്ടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തില്‍ അദ്ദേഹം പങ്കുചേരണമെന്നും തരൂർ കുറിച്ചു.
Read also: അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം
അതേസമയം രാജസ്ഥാന് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും പൈലറ്റിനെ നീക്കം ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകൾ.
I am sad to see @SachinPilot leave @INCIndia. I consider him one of our best & brightest, and wish it had not come to this. Instead of parting, he should have joined the effort to make the Party a better& more effective instrument for his, and our, dreams.
— Shashi Tharoor (@ShashiTharoor) July 14, 2020
Post Your Comments