സോഷ്യൽ മീഡിയയിലും മറ്റു പല ടീവി ചാനലുകളിലും തന്റേതായ തമാശകൾ കൊണ്ട് കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടവനാണ് രമേശ് പിഷാരടി.ഇതിനോടകം രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.സോഷ്യൽ മീഡിയയിൽ ഒരുപാട് കൗതുകത്തോടെയുള്ള പോസ്റ്റുകളാണ് രമേശ് പിഷാരടി പ്രേക്ഷകരോട് പങ്കുവെക്കാറുള്ളത്.
സ്വന്തമായി ഞാൻ തന്നെ ഞാൻ ട്രോളിക്കൊള്ളാം വേറെ ആരും ട്രോളേണ്ട എന്നതാണ് പിഷാരഡിയുടെ ഫോട്ടോകളിലെ ക്യാപ്ഷനുകൾ പറയുന്നതും.കുഞ്ചാക്കോബോബൻ,സൗബിൻ,അജു,സുരാജ് തുടങ്ങിയവർണ് സ്ഥിരം രമേശ് പിഷാരടികിട്ടും കമന്റ് വഴി ട്രോളുന്നത്.അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നോക്കിയാൽ അറിയാൻ സാദിക്കും.
ഫോട്ടോയെക്കാളും കൗതുകമുള്ള ക്യാപ്ഷൻസ് ആണ് പിഷാരടി പോസ്റ്റുകളിൽ പങ്കുവെക്കുക.ഇന്നും അതുപോലെ തന്റെ ഒരു കുടുംബ ചിത്രത്തെ പറ്റിയുള്ള താരത്തിന്റെ പോട്ടോ ക്യാപ്ഷൻ ഇങ്ങനെ ‘ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം’ ഭാര്യയും മൂന്ന് മക്കളും ആണ് ചിത്രത്തിൽ..പോസ്റ്റ് നു താഴെ ഒരുപാട് ട്രോളുകളും രസകരമായ കമെന്റുകളും വരുന്നുണ്ട്.
‘അപ്പോ കൗണ്ടറിന് ഇനിയും ആളുകൾ ഇനിയും ജാഥയായി വരുന്നുണ്ടെന്ന് അനുമാനിക്കാം’,’രണ്ടു മക്കൾ മാത്രം ഉള്ളൂ എന്നാ ഞാൻ ഓർത്തത്’,’ഏറ്റവും ഇളയത് പിഷു re loaded (lite)’, എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിനു മറുപടിയായി ആരാധകർ നൽകിയതും.ഗാന ഗന്ധർവ്വൻ എന്ന മമ്മൂട്ടി ചിത്രം ആയിരുന്നു പിഷാരടി അവസാനം സംവിധാനം ചെയ്യ്തത്.പുതിയൊരു ചിത്രത്തിനായിയുള്ള കാത്തിരിപ്പിലാണ് പിഷാരടി ആരാധകർ…
Post Your Comments