എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്ബരയിലെ ആദ്യ ചലച്ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് പിന്നീട് മൂന്ന് ഭാഗങ്ങള്‍ കൂടി ഇറങ്ങി. ഇതും വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ അഞ്ചാം ഭാഗവും ഉടന്‍ എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.
സി.ബി.ഐ. ഉദ്യോഗസ്ഥനായ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സേതുരാമയ്യര്‍ എന്നല്ലായിരുന്നു പേര്. എസ് എന്‍ സ്വാമി എഴുതുമ്ബോള്‍ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിന്റെ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. എന്നാല്‍ കഥ കേട്ട മമ്മൂട്ടി നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്മണന്‍ ആയാല്‍ മതിയെന്നു പറയുകയായിരുന്നു. അങ്ങനെയാണ് അലി ഇമ്രാന്‍ എന്ന പേരിന് പകരം സേതുരാമയ്യര്‍ എത്തിയത്. ചിത്രത്തിലെ കൈ പുറകില്‍ കെട്ടുന്ന സ്റ്റെലും മമ്മൂട്ടിയുടെ തന്നെ സംഭാവനയാണ്. മമ്മൂട്ടിയാണ് കൈ പിറകില്‍ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നതെന്ന് കെ.മധു തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു
എന്നാല്‍ അലി ഇമ്രാന്‍ എന്ന കഥാപാത്രം എസ് എന്‍ സ്വാമി മറ്റൊരു രീതിയില്‍ കൊണ്ടു വന്നിരുന്നു. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിനാണ് ആ പേര് നല്‍കിയത്. 1988 നവംബര്‍ 18നാണ് മൂന്നാംമുറ റിലീസ് ആയത്. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായുള്ള മോഹന്‍ലാലിന്റെ ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
Post Your Comments