KeralaNattuvarthaLatest NewsNews

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും പിടിയിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും അറസ്റ്റിൽ. കുടവൂർ പുല്ലൂർമുക്ക് കല്ലുവിള വീട്ടിൽ സിന്ധു(34), ചിറയിൻകീഴ് ശാർക്കര തെക്കതിൽ വീട്ടിൽ ബിഥോവൻ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തത്.

സിന്ധുവിന്റെ വീടിനു സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്ന വിധോവനുമായി സിന്ധു അടുപ്പത്തിലാകുകയും 10 ഉം, 6 ഉം വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ 9 ന് രാവിലെ 10 മണിയോടെ അയാളോടൊപ്പം ഒളിച്ചോടുകയുമായിരുന്നു.

മക്കളിൽ നിന്നു വിവരം മനസ്സിലാക്കിയ പൊലീസ്,​ സിന്ധു വിധോവനോടൊപ്പമുണ്ടെന്ന് ഉറപ്പിക്കുകയും ആ ദിശയിലേക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പിടിയിലായത്.കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, ജി.എസ്.ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ, ജി.എ.എസ്.ഐമാരായ സുനിൽ, രാജീവ്, ജി.എസ്.സി.പി.ഒ അനൂബ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button