COVID 19Latest NewsNews

കോവിഡിന്റെ ഉറവിടമെന്നു ആരോപണം ഉയരുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നു : ലാബ് സന്ദര്‍ശിക്കില്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമെന്ന് ആരോപണം ഉയരുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നു ലാബ് സന്ദര്‍ശിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള രണ്ട് ആരോഗ്യ വിദ്ഗദ്ധര്‍ അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ചൈനയിലെത്തിയിരുന്നു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹ്യൂബെയ് പ്രവിശ്യയിലാണ് ആദ്യം അന്വേഷണം നടക്കുക. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് എങ്ങനെ കടന്നു എന്നത് സംബന്ധിച്ച അന്വേഷണമാണ് ഇവര്‍ ഇവിടെ നടത്തുക. വുഹാനിലെ വെറ്റ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രാഥമിക അന്വേഷണം.

Read Also : പുതിയ കോവിഡ് രോഗികളിൽ ഗുരുതര രോഗ ലക്ഷണങ്ങൾ എന്ന് ആരോഗ്യവിദഗ്ധരുടെ റിപ്പോർട്ട്

രോഗം പൊട്ടിപ്പുറപ്പെട്ട നാള്‍ മുതല്‍ സംശയ നിഴലില്‍ നില്ക്കുന്ന ഒന്നാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. കൊവിഡിന് കാരണമായ കൊറോണ വൈറസ് ഇവിടെ നിര്‍മിച്ചതാണെന്നും ഇവിടെ നിന്നും ചോര്‍ന്നതാണെന്നും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവിഡിന് സമാനമായ വൈറസുകളെ സൂക്ഷിച്ചിരുന്നതായി തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇവിടേക്ക് ലോകാരോഗ്യ സംഘടനയുടെ സംഘം പരിശോധനയ്‌ക്കെത്തില്ല. അതുപോലെ തന്നെ തങ്ങള്‍ ആരെയൊക്കെ സന്ദര്‍ശിക്കുമെന്നോ ഏതൊക്കെ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്നോ ഉള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടന കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button