ബൈറ്റ്ഡാന്‍സ് എന്ന പേരായ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിന് ഇന്ത്യയില്‍ അതിശക്തമായ വേരോട്ടമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്തോടെ വലിയ നഷ്ട്ടമാണ് കമ്പിനി നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ കമ്പനി റീസ്ട്രക്ചര്‍ ചെയ്യുന്ന കാര്യമാണ് അവരിപ്പോള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈന വിട്ട് പുതിയൊരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉണ്ടാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ അവരുടെ അഞ്ചു പ്രധാന ഓഫിസുകള്‍ ലണ്ടന്‍, ലോസ് ആഞ്ചൽസ്, ന്യൂ യോര്‍ക്, ഡബ്ലിന്‍, മുംബൈ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നഗരങ്ങളില്‍ ഏതെങ്കിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനായിരിക്കും ബൈറ്റ്ഡാന്‍സിന്റെ ശ്രമം.ടിക്‌ടോകിന്റെ സിഇഒ ആയി അടുത്തിടെ ചാര്‍ജെടുത്ത കെവിന്‍ മേയര്‍ ഡിസ്‌നി പ്ലസിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവന്ന ആളാണ്. അദ്ദേഹത്തിനു തന്നെ ബൈറ്റ്ഡാന്‍സിന്റെ സമ്പൂര്‍ണ്ണ ചുമതലയും കൈമാറിക്കഴിഞ്ഞു. ചൈനാ ബന്ധമാണ് ടിക്‌ടോകിന് ഇന്ത്യയില്‍ വിനയായതെന്ന് വ്യക്തമാണ്. ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് സാധ്യമാണെങ്കിലും അല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ പ്രശ്‌നങ്ങളില്ലാതെ നില്‍ക്കാന്‍ സാധിച്ചാല്‍ പോലും അതൊരു വന്‍ വിജയമായേക്കും. ചൈനീസ് സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് മനസിലാക്കിക്കൊടുത്താല്‍ പടിഞ്ഞാറന്‍ സർക്കാരുകള്‍ ടിക്‌ടോകിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചേക്കും.
എന്നാൽ പലര്‍ക്കും അറിയില്ലാത്ത സംഗതി ടിക്‌ടോക് ചൈനയില്‍ നിരിധിക്കപ്പെട്ട ആപ് ആണെന്നതാണ്. ചൈനയില്‍ ആരെങ്കിലും ടിക്‌ടോക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വിപിഎന്‍ ഉപയോഗിച്ചാണ്. ആപ്പിന്റെ പ്രധാന സെര്‍വറുകളെല്ലാം അമേരിക്കയിലാണ്. ഇനി തങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയായി പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് ടിക്‌ടോക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മേയറെ മേധാവിയാക്കിയതു തന്നെ അതിന്റെ ഭാഗമായാണ്. ഒരു സ്വകാര്യ കമ്പനിക്ക് ഇത്തരത്തില്‍ ഒരു പറിച്ചുനടല്‍ സാധ്യമായേക്കുമെന്നു തന്നെയാണ് പറയുന്നത്. ഇന്ത്യയിലെ ചൈനാ പേടിയുടെ മതില്‍ തകര്‍ത്തു ടിക്‌ടോക് തിരിച്ചെത്തിയേക്കില്ല. പക്ഷേ, അവര്‍ക്ക് പടിഞ്ഞാറന്‍ നടുകളില്‍ പച്ചപിടിക്കാന്‍ സാധിച്ചേക്കും.
Post Your Comments