വാഷിങ്ടണ്‍ : കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ല. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഡബ്ലിയു എച്ച്‌ഒ തലവന്‍ ടെഡ്രോസ് അഥെനോം ഗബ്രിയേസസ് പറഞ്ഞു. ശരിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് രോഗബാധ ഏറ്റവും വഷളായ സ്ഥിതിയിലേക്ക് മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വളരെയധികം രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്, വൈറസ് പൊതുശത്രുക്കളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അടിസ്ഥാനകാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ഈ മഹാമാരി കൂടുതല്‍ വഷളാകുകയും മോശമാവുകയും ചെയ്യും. എന്നാല്‍ ഇത് ഈ രീതിയില്‍ ആയിരിക്കണമെന്നില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിരവധി രാജ്യങ്ങള്‍ മുമ്ബുണ്ടായിരുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍, ‘നിരവധി രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ലോകത്താകെ 1.32 കോടി പേര്‍ രോഗബാധിതരാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments